ശ്രീനാരായണ ഗുരു ജയന്തിയാഘോഷവും പൂക്കള മത്സരവും സംഘടിപ്പിക്കുന്നു


ഇരിങ്ങാലക്കുട : ആസാദ് റോഡ് 3268 -ാം നമ്പർ ശാഖയുടെയും ഗുരുദേവ കുടുംബ സദസ്സിന്റെയും 1612-ാം നമ്പർ വനിതാ സംഘത്തിന്റെയും മരണാനന്തര സഹായ സംഘത്തിന്റെയും യൂത്ത് വിംഗിന്റെയും ബാലജന യോഗത്തിന്റെയും എ,ബി,സി,ഡി സോണുകളുടെയും മൈക്രോ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം ലോക ജനതക്കേകിയ ശ്രീനാരായണ ഗുരുദേവന്റെ 165-മത് ജന്മദിനാഘോഷവും, ഉത്രാടം നാളിൽ പൂക്കള മത്സരവും സംഘടിപ്പിക്കുന്നു.

2019 സെപ്റ്റംബർ 13 തീയതി വെള്ളിയാഴ്ച നടക്കുന്ന ജയന്തി ആഘോഷത്തിൽ രാവിലെ 8.45-ന് ഗുരുപൂജ യോടെ തുടങ്ങുന്ന ചടങ്ങിൽ ശാഖായോഗം പ്രസിഡന്റ് വിജയൻ എളയേടത്ത് പതാക ഉയർത്തുകയും കുടുംബ സദസ്സ് പ്രസിഡന്റ് സി.വി. രാമാനന്ദൻ ജയന്തി സന്ദേശം നൽകുകയും ചെയ്യുന്നു.
തുടർന്ന് ഉച്ചതിരിഞ്ഞ് 2 30 ന് ഘോഷയാത്ര ആസാദ് റോഡ് എസ്എൻഡിപി ഓഫീസ് അങ്കണത്തിൽ നിന്നു പുറപ്പെട്ട് ശ്രീ സംഗമേശ്വര ക്ഷേത്രത്തിനു മുൻവശത്തുള്ള കുട്ടംകുളം പരിസരത്ത് എത്തിച്ചേരുകയും തുടർന്ന് മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ, എസ്.ൻ.ബി.എസ് സമാജം, എസ്.ൻ.വൈ.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ടൗൺ ചുറ്റിയുള്ള ഘോഷയാത്രയിൽ തേര് വാദ്യമേളങ്ങൾ എന്നിവയോടെ പങ്കെടുക്കുന്നതുമാണ്.