ഹരിത ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും ഓണകിറ്റ് വിതരണവും നടത്തി


നടവരമ്പ് : എൻ.എസ്.എസ് ന്റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം നടവരമ്പ് അംബേദ്കർ കോളനിയെ മാതൃകാ ഹരിത ഗ്രാമമായി തെരെഞ്ഞെടുത്തു.

ഹരിത ഗ്രാമം പദ്ധതിയുടെ പ്രഖ്യാപന ഉദ്ഘാടനം വെള്ളാങ്കല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. കോളനി യിലെ മുപ്പതു കുടുംബങ്ങൾക്ക് ഓണ കിറ്റ് വിതരണം നടത്തി.ഓണകിറ്റ് വിതരണം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശങ്കര നാരായണൻ നിർവഹിച്ചു.

എൻഎസ്. എസ്. പ്രോഗ്രാം ഓഫീസർ തോമസ് തൊട്ടിപാൾ നേതൃത്വം നൽകി. ബ്ലോക്ക്‌ മെമ്പർ വിജയ ലക്ഷ്മി വിനയ ചന്ദ്രൻ,പഞ്ചായത്ത്‌ മെമ്പർ സുനിൽ കുമാർ പി.ടി.എ പ്രസിഡന്റ്‌ എം.കെ. മോഹനൻ സി.ഡി.എസ്. ചെയർ പേഴ്സൺ അനിത ബിജു, പി.എ.സി മെമ്പർ ഹസിത, ഷക്കീല, ശരത്, സുജിത് എന്നിവർ സംസാരിച്ചു