നീഡ്സ് വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നീഡ്സിന്റെ പന്ത്രണ്ടാം വാർഷികാഘോഷം മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആർ.ജയറാം അധ്യക്ഷത വഹിച്ചു. ബോബി ജോസ്, എം.എൻ.തമ്പാൻ, എസ്.ബോസ്കുമാർ, ഗുലാം മുഹമ്മദ്, പി.കെ.ജോൺസൻ എന്നിവർ പ്രസംഗിച്ചു.വിവിധ കലാപരിപാടികളും നടന്നു.