ഡോൺ ബോസ്കോ സ്കൂളിൽ അഖില കേരള സ്കൂൾ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂൾ സംഘടിപ്പിച്ച അഖില കേരള സ്കൂൾ ചെസ്സ് ടൂർണമെന്റ്, ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ വച്ച് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗീസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 154 കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി. തൃശ്ശൂർ ദേവമാത സ്കൂൾ രണ്ടാം സ്ഥാനം നേടി.

സബ്ജൂനിയർ വിഭാഗത്തിൽ ആദിനാഥ് ഹരിലാൽ, എറണാകുളം, ജൂനിയർ വിഭാഗത്തിൽ ഗിരിധർ.എ. എറണാകുളം, ജൂനിയർ വിഭാഗത്തിൽ റോഷൻ ഹരി, കണ്ണൂർ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഫാ.മാനുവൽ മേവട, റെക്ടർ ബോസ്കോ സ്കൂൾ, പീറ്റർ ജോസഫ്, സെക്രട്ടറി, തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ. സിസ്റ്റർ ഓമന എന്നിവർ സംസാരിച്ചു.