മണ്ണാത്തിക്കുളം റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി


ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് ഗീത കെ. മേനോൻ അധ്യക്ഷത വഹിച്ചു.

ആർട്ടിസ്റ്റ് കെ. മോഹൻദാസ്, മൂർക്കനാട് ദിനേശ്, സി. ചന്ദ്രൻ, എ.സി സുരേഷ്, പി.ഐ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പൂക്കള മത്സരത്തിൽ എൻ.നാരായണൻകുട്ടി, പ്രതിഭ സനിൽ, ശ്യാമ ഗോപു എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.