കോണത്തുകുന്ന് സ്കൂളിൽ ചുമർചിത്രങ്ങളൊരുക്കി സെന്റ് ജോസഫ്സ് കോളേജ് വിദ്യാർത്ഥിനികൾ


കോണത്തുകുന്ന് : കോണത്തുകുന്ന് സ്കൂളിൽ ചുമർചിത്രങ്ങളൊരുക്കി കോളേജ് വിദ്യാർത്ഥിനികൾ.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിൽ വെച്ച് നടത്തുന്ന ” കൂടെ – 2019 ” സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാർത്ഥിനികൾ ചിത്രം വരച്ചത്.

പ്രീ പ്രൈമറി ക്ലാസ് മുറികളിലാണ് കൊച്ചു കുട്ടികൾക്ക് പഠനാർഹമായ രീതിയിലുള്ള മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചത്.

എൻ.എസ്.എസ്.അംഗങ്ങളായ ദേവിക ഷാജു, പി.എസ്.ദേവിക, അഖില രവി, അനാമിക ചന്ദ്രൻ, പി.ആർ.അഗ്നിഷ, ടി.ആർ.ആൻലിവിയ എന്നിവർ നേതൃത്വം നൽകി.

കോളേജിലെ 50, 167 എൻ.എസ്.എസ്.യുണിറ്റുകളിലെ അംഗങ്ങൾ പങ്കെടുക്കുന്ന ക്യാമ്പിന് നേതൃത്വം നൽകുന്നത് പ്രോഗ്രാം ഓഫീസർമാരായ സി.എ. ബീന, ഡോ.ടി.വി. ബിനു എന്നിവരാണ്.