ഇരിങ്ങാലക്കുട നഗരസഭയുടെ അഴിമതി ഭരണത്തിനെതിരെ ഡി.വൈ.എഫ്.ഐ ‘നോക്കുകുത്തി സമരം’ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ്. ഭരണ സമിതിയുടെ അഴിമതി ഭരണത്തിനെതിരായി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നോക്കുകുത്തി സമരം’ സംഘടിപ്പിച്ചു. പണി പൂർത്തീകരിച്ച് ഒരു വർഷം തികയും മുൻപേ സിവിൽ സ്റ്റേഷൻ റോഡ് തകർന്നു. റോഡ് നിർമ്മാണത്തിൽ നടന്നിരിക്കുന്ന കടുത്ത അഴിമതി ഉടൻ അന്വേഷിച്ച് നടപടി സ്വീകരിക്കണം.

കാട്ടൂർ ബൈപ്പാസ് റോഡുൾപ്പടെ നഗരത്തിലെ പ്രധാന റോഡുകൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്. നഗരത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. തെരുവ് നായ്ക്കളുടെ ആക്രമണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. കാലപഴക്കം ചെന്ന കെട്ടിടങ്ങൾ നഗരത്തിൽ ഭീഷണി ഉയർത്തി നിൽകുന്നു. ഇതിനോടൊന്നും ക്രിയാത്മകമായി പ്രതികരിക്കാതെ നിസ്സംഗഭാവം തുടരുന്ന യു.ഡി.എഫ് ഭരണ സമിതിയുടെ നോക്കുകുത്തി ഭരണത്തിനെതിരായി ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

സമരം സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, ഐ.വി. സജിത്ത്, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, ടി.വി.വിനീഷ, അതീഷ് ഗോകുൽ എന്നിവർ നേതൃത്വം നൽകി.