മുരിയാട് പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്കൂൾ പൗൾട്രി ക്ലബിന്റയും മുട്ട കോഴി വിതരണവും നടത്തി


മുരിയാട് : മുരിയാട് പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ
സ്ക്കൂൾ പൗൾട്രി ക്ലബിന്റയും മുട്ട കോഴി വിതരണവും ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അൻപത് വിദ്യാർത്ഥികൾക്ക് അഞ്ച് കോഴി കുഞ്ഞുങ്ങളെയും കോഴി തീറ്റയും കൊടുത്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മൃഗസംരക്ഷണ മേഖലയിലേക്ക് ആകർഷിക്കുകയും, അവരിൽ സമ്പാദ്യ ശീലം വളർത്തുക, പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.

വികസന സ്റ്റാൻഡിംഗ് ചെയർപേഴ്സൺ അജിത രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.സി എ പ്രദീപ് പദ്ധതി വിശദികരണം നടത്തി പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ടി.വി വൽസൻ, എം.കെ ജോൺസൺ, പ്രധാന അധ്യാപിക പി.കെ ബേബി മോൾ, പി.ടി.എ പ്രസിഡന്റ് എം.എ മോഹൻ ദാസ് ,കെ.കെ സന്തോഷ് ,അധ്യാപിക സി.മിനി എന്നിവർ പ്രസംഗിച്ചു