ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഓണാഘോഷം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഓണാഘോഷം ഹോസ്പിറ്റൽ പ്രസിഡന്റ്‌ എം.പി ജാക്സൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.

തുടർന്ന് കലാപരിപാടികളും ഓണസദ്യയും നടത്തി. ഓണാഘോഷത്തിൽ ഡോക്റ്റേഴ്സും മറ്റ് സ്റ്റാഫ്‌ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. 2018-2019വർഷത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ സ്റ്റാഫ്‌ അംഗങ്ങളുടെ മക്കൾക്ക് പ്രസിഡന്റ്‌ സമ്മാനദാനം നിർവഹിച്ചു.