ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് യൂണിയൻ-(സി.ഐ.ടി.യു) സമ്മേളനം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് യൂണിയൻ-സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി എം.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിയ ഹാളിൽ ചേർന്ന സമ്മേളനത്തിൽ എം.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു.ഏരിയാ പ്രസിഡണ്ട് വി.എ.മനോജ് കുമാർ, സെക്രട്ടറി കെ.എ.ഗോപി, ജോയ് കോനേങ്ങാടൻ,സി.വൈ.ബെന്നി, എം.ബി.രാജു എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ-എ.വി.അജയൻ (പ്രസിഡണ്ട്), കെ.വി.ഷാജി (സെക്രട്ടറി), സതീശൻ പുല്ലൂർ (ട്രഷറർ).