“കൂടെ-കൂടൊരുക്കാം കൂടെ” സെന്റ് ജോസഫ് കോളേജിലെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി


ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പ് “കൂടെ-കൂടൊരുക്കാം കൂടെ” ഗവ.യു.പി സ്കൂളിൽ തുടക്കമായി. സെന്റ് ജോസഫ് കോളേജ് വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ ഉദ്ഘാടനംചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് എൻ.എസ്.എസ് യൂണിറ്റുകൾ സമാഹരിച്ച സഹായനിധി കൊടുങ്ങല്ലൂർ എം.എൽ.എ വി. ആർ. സുനിൽകുമാർ വെള്ളാങ്ങല്ലൂർ സ്വദേശി കൂട്ടുമ്മേൽ ഷാജിക്ക് നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ബിനു ടി. വി സ്വാഗതം പറഞ്ഞു.

ദർശന കൗൺസിലിംഗ് സെന്റർ ഡയറക്ടർ സിസ്റ്റർ ഷാലിൻ, ജി.യു.പി.എസ് പ്രധാന അധ്യാപിക വൃന്ദ.പി, പ്രോഗ്രാം കോഡിനേറ്റർ ബീന.സി.എ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. എസ്.എസ് വളണ്ടിയർ മാരായ ബാസില ഹംസ, ശ്രീലക്ഷ്മി.യു. ടി, ശ്രീലക്ഷ്മി.പി, രോഹിണി ശശിധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.