സെപ്റ്റംബർ ഒന്നാം തീയതി സിംഗപ്പൂരിൽ മലയാളികൾ തൃശൂർ പൂരം തീർത്തു ; പൂരാഘോഷ മത്സരത്തിൽ ഒന്നാം സമ്മാനം നേടി ജി.എൽ.പി.എസ് പൂർവ്വ വിദ്യാർത്ഥിനി അഭിമാനമായ്


സെപ്റ്റംബർ ഒന്നാം തീയതി സിംഗപ്പൂരിൽ മലയാളികൾ തൃശൂർ പൂരം തീർത്തു.

സിംഗപ്പൂർ പൂരത്തിനോടാനുബന്ധിച്ചു നടന്ന പെയിന്റിങ് മത്സരത്തിൽ ഇരിങ്ങാലക്കുട ജി.എൽ.പി.എസ് പൂർവ വിദ്യാർത്ഥി റോഷിണി ബാനുവിന് ഒന്നാം സമ്മാനം ലഭിച്ചു. പത്മശ്രീ പെരുവനം കുട്ടൻ മാരാറിൽ നിന്നും റോഷിനി ഒന്നാം സമ്മാനം ഏറ്റുവാങ്ങി.

സെപ്റ്റംബർ 7,8 തീയതികളിൽ നടക്കുന്ന വർണം 2019 എന്ന ചിത്രകലാ പ്രദർശനത്തിൽ റോഷിണിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

തന്റെ സ്കൂൾ കാലഘട്ടത്തിൽ സ്കൂളിന് വേണ്ടി ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടിയ റോഷിണി ഇപ്പോഴും ഇന്ത്യക്ക് പുറത്തും സ്കൂളിന്റെയും ഇരിങ്ങാലക്കുടയുടെയും യശസ്സ് ഉയർത്തിപിടിക്കുന്നതിൽ ഇരിങ്ങാലക്കുടക്കാർ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാം.