നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനത്തേക്ക് തുഴയെറിഞ്ഞ കേരള വനിതാ പോലീസ് ടീമിൽ ഇരിങ്ങാലക്കുടക്കഭിമാനമായി അപർണ ലവകുമാർ


ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിൽ ആദ്യമായി മത്സരിക്കാനിറങ്ങിയ കേരള വനിതാ പോലീസ് ടീമിന് നിരാശപ്പെടേണ്ടി വന്നില്ല, തെക്കനോടി വിഭാഗത്തിൽ മത്സരിച്ച കേരള വനിതാ പോലീസ് ടീം ആവേശകരമായ മത്സരത്തിൽ രണ്ട് വള്ളപ്പാട് ദൂരത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു,

35 പേരടങ്ങിയ കേരള വനിതാ പോലീസ് ടീമിൽ തൃശൂർ ജില്ലയിൽ നിന്നും മത്സരത്തിന് തെരഞ്ഞെടുത്ത ഒരേയൊരു പോലീസ് ഓഫീസറാണ് അപർണ ലവകുമാർ.ഇരിങ്ങാലക്കുട വനിതാ പോലീസിന്റെ ജനകീയ മുഖങ്ങളിലൊന്നായ അവർ കഴിഞ്ഞ രണ്ടര മാസം ആലപ്പുഴയിൽ കേരളാ ടീമിനൊപ്പം കഠിന പരിശീലനത്തിലായിരുന്നു,

മൂന്ന് വള്ളങ്ങളാണ് തെക്കനോടി വിഭാഗത്തിൽ മത്സരിക്കാനുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഹീറ്റ്സില്ലാതെ നേരിട്ട് ഫൈനൽ മത്സരം നടത്തുകയായിരുന്നു. മാതൃകാപരമായ കൃത്യനിർവ്വഹണം വഴിയും, ആതുര സേവന പ്രവർത്തനങ്ങൾ വഴിയും ഇരിങ്ങാലക്കുട വനിതാ പോലീസിന്റെ അഭിമാനമാണ് അപർണ ലവകുമാർ.