നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കാട്ടൂരിന് അഭിമാനമായി പൊഞ്ഞനത്തമ്മ


ആലപ്പുഴ : ഇന്ന് നടന്ന നെഹ്റു ട്രോഫി വള്ളം കളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ സഹോദരങ്ങളായ ജയൻ കരാഞ്ചിറയും ജിജീഷ് കരാഞ്ചിറയും കൂടി പണിത പൊഞ്ഞനത്തമ്മ നമ്പർ 1 വള്ളം ഒന്നാം സ്ഥാനം നേടി.

നീരജ് കരാഞ്ചിറ, ഷിജോ കരാഞ്ചിറ,ജയൻ കരാഞ്ചിറ ,ജിജീഷ് കരാഞ്ചിറ എന്നിവരടങ്ങിയ ടീമാണ് പൊഞ്ഞനത്തമ്മ വളളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമുയർത്തിയത്.