പറപ്പൂക്കരയുടെ പുണ്യഭൂമിയിൽ നിന്നും മറ്റൊരു മെത്രാൻ കൂടി…


ഇരിങ്ങാലക്കുട :പറപ്പൂക്കര, നെല്ലായിപറമ്പിൽ അന്തോണി ലോനപ്പൻ – റോസി ദമ്പതികളുടെ മകൻ *ഫാ.വിൻസെന്റ് നെല്ലായിപറമ്പിൽ*
ബിജനോർ രൂപതയുടെ നിയുക്ത ബിഷപ്പ് ആയി നിയമിച്ചു കൊണ്ടുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ നിയമനപത്രിക ഇന്ന് (30/08/2019) 3.30ന് സീറോ മലബാർ സഭാ ആസ്ഥാനത്ത്, ബിഷപ്പ്സ് സിനഡ് സമാപിക്കുന്ന വേളയിൽ വായിച്ചു.

ഫാ.വിൻസെന്റിന് മോതിരവും അരപ്പട്ടയും നൽകുകയും പൂച്ചെണ്ട് നൽകി ആശംസകൾ അറിയിക്കുകയും ചെയ്തു.

കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാൻ രക്തസാക്ഷിത്വം വരിച്ച വി.ലോനാമുത്തപ്പന്റെ നാമധേയത്തിലുള്ള പറപ്പൂക്കര ഇടവകയിൽ നിന്നും,മാർ ജോയ്‌ ആലപ്പാട്ടിനു ശേഷം വൈദീക മേൽപ്പട്ടത്തിന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വൈദീകനാണ്  ഫാ.വിൻസെന്റ്.

ഇപ്പോൾ ബിജനോർ രൂപതയ്ക്ക് വേണ്ടി സേവനം ചെയ്യുന്ന അദ്ദേഹം  മുളങ്ങ് സെ.റീത്ത കുടുംബ യൂണിറ്റ് അംഗമാണ്.