സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുടക്ക് അഭിമാനമായി സുനിത ടീച്ചർ


തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുടക്ക് അഭിമാനമായി സുനിത ടീച്ചറും.എസ്.എൻ ഹയർ സെക്കന്ററി സ്കൂൾ പ്രിൻൻസിപ്പളായ സുനിത ടീച്ചർക്ക് അർഹതക്കുള്ള അംഗീകാരമായി അവാർഡ്.

പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ദേശീയ അധ്യാപകദിനമായ സെപ്‌റ്റംബർ അഞ്ചിന്‌ രാവിലെ പത്തിന്‌ തിരുവനന്തപുരം അയ്യൻകാളി സ്മാരക ഹാളിൽ മന്ത്രി സി.രവീന്ദ്രനാഥ്‌ വിതരണം ചെയ്യും.