ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സിനു വേണ്ടി സംഘടിപ്പിച്ച ത്രിദിനക്യാമ്പ് – ലബോറിയ 2019 സമാപിച്ചു


ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്സിനു വേണ്ടി ത്രിദിനക്യാമ്പ്- ലബോറിയ 2019 സംഘടിപ്പിക്കുകയുണ്ടായി. 23ന് രാവിലെ 9:30ന് ക്യാമ്പ് ആരംഭിച്ചു. എൻ.എസ്.എസ് ജില്ല കോർഡിനേറ്റർ കെ.എൻ രമേശൻ ക്യാമ്പ്  ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.മാത്യൂ പോൾ ഊക്കൻ അധ്യക്ഷത വഹിക്കുകയും വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീനിക്കപ്പറമ്പിൽ ആശംസകൾ നൽകുകയും ചെയ്തു.

പ്രോഗ്രാം ഓഫീസറായ പ്രൊഫ. തരുൺ.ആർ, പ്രൊഫ.ജോമേഷ് ജോസ്, പ്രൊഫ.ലിനെറ്റ്‌ ജോർജ് പ്രൊഫ. ശാന്തിമോൾ ജോസ്, ക്യാമ്പ് ലീഡേഴ്‌സായ ക്രിസ്റ്റീന,അജിൻ എന്നിവർ നേതൃത്വം നല്കി. 25ന് ഉച്ചയോടു കൂടി ക്യാമ്പ് സമാപിച്ചു.