പ്രളയ ബാധിത കർഷകരെ സഹായിക്കുന്നതിനായി കാർഷികോൽപ്പന്ന വിപണി സംഘടിപ്പിക്കുന്നു


തൃശൂർ : ആഗസ്റ്റ് 26 , 27 തിയതികളിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ , തെക്കേ ഗോപുരത്തിനു മുന്നിൽ , കൃഷി ഓഫീസർമാരുടെ സാങ്കേതിക സംഘടനയായ എ.ഒ.എ.ഒ.കെ യുടെ ആഭിമുഖ്യത്തിൽ പ്രളയ ബാധിത കർഷകരെ സഹായിക്കുന്നതിനായി കാർഷികോൽപ്പന്ന വിപണി സംഘടിപ്പിക്കുന്നു .

ഭാഗിക വിള നാശം നേരിട്ട കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ 26.08.19 രാവിലെ തൃശൂർ വിപണിയിൽ എത്തിക്കാവുന്നതാണ് . കൃഷി ഓഫീസിൽ പ്രകൃതിക്ഷോഭ വിളനാശത്തിന് അപേക്ഷ സമർപ്പിച്ചവരുടെ ഉൽപന്നങ്ങൾ മാത്രമേ വിപണിയിൽ വിറ്റഴിക്കുകയുള്ളൂ . വണ്ടി വാടക , ഉൽപ്പന്നത്തിന്റെ വിലയുടെ പുറമേ ലഭിക്കും . ഉൽപ്പന്നം എത്തിക്കാനുദ്ദേശിക്കുന്ന കർഷകർ അതാത്‌ കൃഷി ഭവനുകളിൽ മുൻകൂട്ടി അറിയിക്കണമെന്ന് സംഘാടകരറിയിച്ചു.