പ്രളയ ദുരിതമനുഭവിക്കുന്ന വയനാടിന് സാന്ത്വനമായി കംപാഷനെറ്റ് കരുവന്നൂർ


കരുവന്നൂർ : പ്രളയം നാശം വിതച്ച വയനാട്ടിലെ ദുരിതബാധിതർക്ക് സാന്ത്വനമായി കംപാഷനെറ്റ് കരുവന്നൂരിന്റെ നേതൃത്വത്തിൽ ആവശ്യ സാധനങ്ങളുമായി വയനാട്ടിലേക്കുള്ള വാഹനം യാത്രതിരിച്ചു.വയനാട്ടിലെ പനമരം വില്ലേജിലേക്കാണ് ഇവരുടെ സ്നേഹ സാന്ത്വനമെത്തുക.

കഴിഞ്ഞ പ്രളയത്തിൽ കരുവന്നൂർ മൂർക്കനാട് പ്രദേശങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനയാണ് കംപാഷനെറ്റ് കരുവന്നൂർ.ഇത്തവണ കരുവന്നൂരിനെ കാര്യമായി പ്രളയം ബാധിക്കാതിരുന്നതു കൊണ്ട് പ്രളയക്കെടുതികൾ കൂടുതലനുഭവിക്കേണ്ടി വന്ന വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.തുടർന്ന് ഇവർ കരുവന്നൂർ വലിയ പാലത്തിനു സമീപമാരംഭിച്ച കളക്ഷൻ സെന്ററിന് മികച്ച പ്രതികരണമാണ് നാട്ടുകാരിൽ നിന്നും ലഭിച്ചത്.

വയനാട്ടിലേക്കുള്ള വാഹനത്തിന്റെ യാത്ര കരുവന്നൂർ സെന്റ്.മേരീസ് ദേവാലയ വികാരി ഫാ.വിൽസൻ എലുവത്തിങ്കൽ ഉദ്ഘാടനം ചെയ്തു.രാജു പുളിക്കൽ, ജിനേഷ്, ഷംനാദ്, അനൂപ് ദേവൻ, ലത്തീഫ്, ജലീൽ എന്നിവർ നേതൃത്വം നൽകി.