ഒരു വണ്ടി നിറയെ സ്നേഹവുമായി കാട്ടൂർ പൊലീസ്


കാട്ടൂർ:  പ്രളയ ദുരിതമനുഭവിക്കുന്ന മലബാറിലേക്ക് ഒരു വണ്ടി നിറയെ ആവശ്യ സാധനങ്ങളുമായി കാട്ടൂർ പൊലീസ്.സിഐ ശിവകുമാറിന്റെ നേതൃത്വത്തിലാണ് അരിയും പലവ്യഞ്ജനങ്ങളും സമാഹരിച്ചത്.പൊലീസുകാരായ പ്രദോഷ് തൈവളപ്പിൽ,മണി, മുരുകേശൻ, വിപിൻ എന്നിവരാണ് ഒരു വണ്ടി നിറയെ  അവശ്യസാധനങ്ങൾ സംഘടിപ്പിച്ചത്.