ബി.ജെ.പി ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി  ഓഫീസ് മാർച്ച് നടത്തി


ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി ജീവനക്കാരിൽ നിന്നും സാലറി ചാലഞ്ച് എന്ന പേരിൽ സ്വരൂപിച്ച 126 .കോടി വകമാറ്റി ചിലവഴിച്ചെന്നും പത്തുമാസത്തോളം കൈവശം വച്ച് ദുർവ്യയം ചെയ്യുകയും ചെയ്തുവെന്നുമാരോപിച്ച് ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി  ഓഫീസിലേക്ക് ബി.ജെ.പി. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

ബി.ജെ.പി ഇരിങ്ങാലക്കുട പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ച മാർച്ചിന്റെ ഉദ്ഘാടനം ബി.ജെ.പി  സംസ്ഥാന സമിതി അംഗം അഡ്വ.സുധീർ ബേബി നിർവ്വഹിച്ചു.വേണു മാസ്റ്റർ സ്വാഗതവും,സന്തോഷ് ചെറാക്കുളം ആശംസകളും അറിയിച്ചു. ബി.ജെ.പി  നിയോജക മണ്ഡലം ഭാരവാഹികളായ സുരേഷ് കുഞ്ഞൻ, സുനിൽ ഇല്ലിക്കൽ, ഷൈജു കുറ്റിക്കാട്ട്,അമ്പിളി ജയൻ, സരിത വിനോദ്, സുധ അജിത്ത്, സിന്ധു സതിഷ്, രാഖി മാരാത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി