നവദമ്പതികൾ വിവാഹ വേദിയിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശിയും എ.ഐ.വൈ.എഫ്  ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ജോയന്റ് സെക്രട്ടറിയുമായ ടി.കെ സതീഷിന്റെ അനുജത്തിയും, എ.ഐ.വൈ.എഫ്  പ്രവർത്തകയുമായ നിധീഷ ഷിജു ദമ്പതികൾ തങ്ങളുടെ വിവാഹ വേദിയിൽ വെച്ച് കേരളത്തിലെ കാലവർഷ കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്  സംഭാവന ഏറ്റുവാങ്ങി.മണ്ഡലം സെക്രട്ടറി പി.മണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്,എ.ഐ.വൈ.എഫ് സംസ്ഥാനകമ്മിറ്റി അംഗം കെ.സി ബിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.