എം.പി ക്ക് മുന്നിൽ പരാതികളുടെ കെട്ടഴിച്ച് അങ്കണവാടി – ആശാ പ്രവർത്തകർ


പുല്ലൂർ : കൃത്യമായി വേതനം ലഭിക്കാത്തതുൾപ്പെടെയുള്ള പരാതികൾ എംപിക്ക് മുന്നിലവതരിപ്പിച്ച് അങ്കണവാടി – ആശാ പ്രവർത്തകർ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ ടി.എൻ.പ്രതാപൻ എം.പി യോടാണ് ഇവർ പരാതി പറഞ്ഞത്.
തങ്ങളെ സർക്കാർ ജീവനക്കാരായി കണക്കാക്കി വേതനം ശമ്പളമാക്കി മാറ്റണം. വിരമിക്കുന്ന ജീവനക്കാർക്ക് ഇതിനനുസൃതമായി  പെൻഷൻ തുക വർധിപ്പിക്കണം. ടി.എ, ഡി.എ, ഫെസ്റ്റിവൽ അലവൻസ് എന്നിവയും അനുവദിക്കണം. ഹെൽപ്പർമാർക്ക് മിനിമം വേതനം അനുവദിക്കണം.
നിരവധി സർവേകൾക്ക് നേതൃത്വം നൽകുന്ന അങ്കണവാടി – ആശാ പ്രവർത്തകർക്ക് ഇ.എസ്.ഐ, പി.എഫ്, എന്നിവയും അനുവദിക്കണം. ഫ്ലെക്സി ഫണ്ട്   പുനരാരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.പ്രശ്നങ്ങൾ കേന്ദ്ര മന്ത്രിയോട് അവതരിപ്പിക്കാമെന്ന് ഉറപ്പ് നൽകിയ  എം.പി പരാതികൾ എഴുതി വാങ്ങി തന്നെ ഏൽപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിയെ ചുമതലപ്പെടുത്തിയാണ് മടങ്ങിയത്‌.