നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ കർഷക ദിനാചരണം നടത്തി


നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. പ്രിൻസിപാൾ എം.നാസറുദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ജൈവ മഞ്ഞൾ കൃഷിയിലൂടെ മികച്ച കർഷകനുള്ള പ്രഥമ അവാർഡ് നേടിയ സലിം കാട്ടകത്തിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ സി.ബി.ഷക്കീല നേതൃത്വം നൽകി.

അധ്യാപിക അനിത കുമാരി, വോളന്റീയർമാരായ ഗായത്രി സുരേഷ്, അലീന സന്തോഷ്‌, അനീറ്റ അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു.