പൊറത്തിശ്ശേരി മഹാത്മാ സ്കൂളിൽ കർഷക ദിനമാചരിച്ചു


പൊറത്തിശ്ശേരി: മഹാത്മാ എൽ.പി & യു.പി സ്കൂളിൽ കർഷക ദിനം ആഘോഷിച്ചു.സ്കൂൾ വളപ്പിൽ വിളഞ്ഞ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിന് നൽകി ഈ വർഷത്തെ കർഷക ദിനം ആഘോഷിച്ചു.

പൊറത്തിശ്ശേരി കൃഷിഭവന്റെ സഹായത്തോടെ വെണ്ട, തക്കാളി, മുളക്, വഴുതിന, പയർ, മത്ത,ചീര ,കുമ്പളം ,കുറ്റി അമര, ചേമ്പ്, ചേന എന്നീ പച്ചക്കറി ക ളാ ണ് കൃഷി ചെയ്തിട്ടുള്ളത്.കാർഷിക ക്ലബ്ബ് കൺവീനർമാരായ അമ്പിളി ,മിനി അധ്യാപകരായ ജോളി, രജനി, ജയശ്രീ എന്നിവർ നേതൃത്വം നൽകി.

ഗവൺമെന്റിന്റെ ‘ ഓണത്തിന് ഒരു മുറം പച്ചക്കറി ‘ എന്ന സ്വപ്ന പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സ്കൂളിലെ കാർഷിക ക്ലബ്ബ് അംഗങ്ങൾ