ദുരിതബാധിതർക്ക് ഒരു കൈ സഹായവുമായി ഡി.വൈ.എഫ്.ഐ


ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലേക്കും മലപ്പുറത്തേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നിന്നുള്ള മൂന്നാമത്തെ ലോഡ് സാധന സാമഗ്രികൾ വയനാട്ടിലേക്ക് പുറപ്പെട്ടു. എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹൻ, വി.എം.കമറുദ്ദീൻ, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, വിഷ്ണുപ്രഭാകരൻ എന്നിവർ പങ്കെടുത്തു.