നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ട്രാഫിക് ബോധവത്ക്കരണ ക്ലാസ്സ്‌ നടത്തി


നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധ വത്ക്കരണ ക്ലാസ്സ്‌ നടത്തി. പ്രിൻസിപ്പാൾ എം. നാസറുദീൻ ക്ളാസ് ഉദ്ഘാടനം ചെയ്തു.

ട്രാഫിക് മാസാചരരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനുമായി സഹകരിച്ചാണ് ക്ലാസ്സ്‌ നടത്തിയത്. ഇരിങ്ങാലക്കുട വനിതാ പോലീസ് എസ്.ഐ ഉഷ ക്ലാസ്സ്‌ നയിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ സി.ബി. ഷക്കീല നേതൃത്വം നൽകി.വനിതാ സിവിൽ പോലീസ് ഓഫീസർമാരായ വത്സല, അനിത എന്നിവർ സംസാരിച്ചു .