മാനസിക രോഗിയെ അടിച്ചു കൊന്ന കേസിലെ പ്രധാന പ്രതികളായ അച്ഛനും മകനും പിടിയിൽ


ഇരിങ്ങാലക്കുട : മാനസിക രോഗിയെ അടിച്ചു കൊന്ന കേസിലെ പ്രധാന പ്രതികളായ അച്ഛനും മകനും പിടിയിൽ.പുല്ലൂർ സ്വദേശികളായ മൂത്താരൻ വീട്ടിൽ ശശിയും (54) മകൻ ശ്രീജിത്തുമാണ് (29))ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.

വാക്കുതർക്കത്തിനിടെ പ്രതികൾ വടി ഉപയോഗിച്ച് ചേർപ്പൻകുന്ന് സ്വദേശി പാട്ടാളി വേലായുധൻ മകൻ ബാബുവിനെ (45) മർദ്ദിക്കുകയായിരുന്നു. കാലൊടിഞ്ഞ് തൂങ്ങി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് കോമയിലായിരുന്ന ബാബു തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണപ്പെട്ടത് , കേസിലെ ഒന്നാം പ്രതി സന്തോഷ് റിമാൻഡിലാണ് .

ഒളിവിലായിരുന്ന പ്രതികൾ ജാർഖണ്ഡിലെ കൽക്കരി ഖനിയിൽ ജോലിക്ക് കടക്കുന്നതിനു ശ്രമിക്കുന്നതിനിടയിലാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗ്ഗീസിന്റെ പ്രത്യേക കുറ്റാന്വേഷണസംഘം പിടികൂടിയത്.

ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ബിജോയിയുടെ നേതൃത്വത്തിൽ, എസ്.ഐ സുബിന്ത്
ജലീൽ മാരാത്ത്, ഷഫീർ ബാബു, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്