സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിതർക്കായി സ്ട്രെസ് റിലീഫ് പ്രോഗ്രാം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : പുല്ലൂർ എസ്.എൻ.ബി.എസ് സമാജം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തകരായ ലീഗൽ കൗൺസിലർ അഡ്വ: ലിജി മനോജ്,അഡ്മിനിസ്ട്രേറ്റർ കൃഷ്ണ,കേസ് വർക്കർ നിഷ എന്നിവരുടെ നേതൃത്വത്തിൽ സ്ട്രെസ് റിലീഫ് പ്രോഗ്രാം സംഘടിപ്പിച്ചു.

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് കഷ്ടത അനുഭവിക്കുന്നവർക്ക് മാനസിക പിന്തുണ നൽകുകയും അവരുമായി ചേർന്ന് കുറച്ചു സമയം മാനസിക ഉല്ലാസത്തിനായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ഉണ്ടായി.

തദവസരത്തിൽ പുല്ലൂർ വില്ലേജ് ഓഫീസർ ബീന, മുകുന്ദപുരം താലൂക്ക് സ്റ്റാഫ് ജിഷ,മുരിയാട് പഞ്ചായത്ത് വൈസ് പ്രെസിഡന്റ് ഷാജു വെളിയത്ത്, അംഗൻവാടി ടീച്ചർ (തുറവൻകാട് ) ബിന്ദു അനിൽ കുമാർ, ആശാവർക്കർ
(വാർഡ് 8) ഷീജ എന്നിവർ സന്നിഹിതരായിരുന്നു.