നീഡ്സ് സ്വാതന്ത്ര്യദിനാചരണം നടത്തി


ഇരിങ്ങാലക്കുട: നീഡ്‌സിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനാചരണം നടത്തി. നീഡ്സ് അങ്കണത്തിൽ പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ പതാക ഉയർത്തി. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ബോബി ജോസ്, എം.എൻ തമ്പാൻ, അഡ്വക്കേറ്റ് ബോസ് കുമാർ, കെ.പി ദേവദാസ്, ഗുലാം മുഹമ്മദ്, മുഹമ്മദാലി കറുകതല, എന്നിവർ പ്രസംഗിച്ചു.