വയനാടിന് കൈതാങ്ങുമായി പ്രൊഫഷണൽ കോളേജിലെ ബി.സി.എ വിദ്യാർത്ഥികൾ


താണിശ്ശേരി : വയനാടിന് ഒരു കൈതാങ്ങുമായി പ്രൊഫഷണൽ കോളേജിലെ ബി.സി.എ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വിഭവ സമാഹരണം നടത്തി മാനന്തവാടി, നിലമ്പൂർ, വയനാട് എന്നിവടങ്ങളിലേക്കുള്ള സഹായവുമായി ട്രക്ക് യാത്ര തിരിച്ചു. പ്രളയം അതി തീവ്രമായി ബാധിച്ച ഈ പ്രദേശങ്ങളിലെ വീടുകളിൽ നേരിട്ട് സന്ദർശനം നടത്തി സഹായങ്ങൾ വിതരണം ചെയ്ത് അവരെ ആശ്വസിപ്പിക്കുകയാണ് വിദ്യാർത്ഥികളുടെ ലക്ഷ്യം..

പൊതുജനങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നുമാണ് വിദ്യാർത്ഥികൾ വിഭവ സമാഹരണം നടത്തിയത്.അഷ്ഫിൻ, അനന്തനാരായണൻ, അഖിൽ ഷാ, ശിവ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു വിഭവ സമാഹരണം നടത്തിയത്.