കൊലപാതകശ്രമക്കേസിലെ സൂത്രധാരൻ പിടിയിൽ


ഇരിങ്ങാലക്കുട : തളിയക്കോണം സ്വദേശി സുബ്രനേയും ഭാര്യയേയും മകനേയും, വീടുകയറി മാരക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ സൂത്രധാരൻ പുല്ലൂർ അമ്പല നട സ്വദേശി പൊയ്യാറ ഭരതൻ ബിമേകിനെ (30 വയസ്) ഇരിങ്ങാലക്കുട എസ്.എച്ച്.ഒ പി ആർ ബിജോയിയും സംഘവും പിടികൂടി.

29.07:2018ൽ ആണ് കേസിനാസ്പദമായ സംഭവം, ആക്രമണത്തിനു ശേഷം ആയുധങ്ങൾ കരുവന്നൂർ പുഴയിൽ ഉപേക്ഷിച്ച പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പ്രതികളായ കിരൺ, റിഷാദ് എന്നിവരെ മുൻപ് പിടികൂടി എങ്കിലും, പ്രധാന സൂത്രധാരനായ ഇയാൾ ഗ്വാളിയോർ , ഹൊസൂർ, എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

കമ്പ്യൂട്ടർ വ്യാപാര ശൃംഘലയിലെ കണ്ണിയായ ഇയാൾ രഹസ്യമായി പലപ്പോഴും കേരളത്തിൽ എത്താറുണ്ട് എന്നറിഞ്ഞ പോലീസ് വ്യാജ ഓഫർ നൽകി തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി  ഫെയ്മസ് വർഗീസിന്റെ പ്രത്യേക കുറ്റാന്വേഷണ സംഘാംഗങ്ങളായ എസ്.ഐ മാരായ സുബിന്ത് കെ.എസ്, ഡെന്നി, സീനിയർ സി.പി.ഒ ബിനു പൗലോസ് , അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.