കോഴിഫാമിനു മീതെ മരങ്ങള്‍ വീണ് ഷെഡുകള്‍ തകര്‍ന്നു ; തകര്‍ന്നടിഞ്ഞത് ഒരു കർഷകന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്വപ്നം


തുമ്പൂർ : വേളൂക്കര പഞ്ചായത്തില്‍ 12-ാം വാര്‍ഡ് തുമ്പൂര്‍ ചുണ്ടേപറമ്പില്‍ ജോസഫിന്റെ ഫാമിന് മുകളിലാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണത്.. ഏതാനും ദിവസം
കഴിഞ്ഞാല്‍ പിടിക്കാനിരിക്കെയാണ് ദുരന്തം.സംഭവിച്ചത്.

2500 കോഴികളാണ് ഷെഡിൽ ഉണ്ടായിരുന്നത്.ഇതില്‍ ആയിരത്തോളം കോഴികള്‍ ചത്തു. രണ്ട്
കിലോഗ്രാം തൂക്കവും 36 ദിവസവുമെത്തിയ കോഴികളാണ് ചത്തത്. 125 അടി നീളവും 24 അടി
വീതിയുമുള്ള ഷെഡാണ് പൂര്‍ണ്ണമായും തകര്‍ന്നത്.

പലിശക്ക് പണമെടുത്ത് തുടങ്ങിയ ഫാമിലാണ് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരിക്കുന്നത്. ഷെഡിന് മുകളില്‍ വീണ മരങ്ങള്‍ വെട്ടിനീക്കാന്‍ തന്നെ ഇദ്ദേഹത്തിന് അന്‍പതിനായിരത്തിനു മുകളില്‍ തുക ചെലവായി.

ഷെഡ് നിര്‍മിക്കാനായി നാലര ലക്ഷം രൂപ ചെലവായിരുന്നതായും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തത് തിരിച്ചടിയായെന്നും .ജോസഫ് പറഞ്ഞു.