മാർ.പോളി കണ്ണൂക്കാടൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു


ഇരിങ്ങാലക്കുട: രൂപത അതിർത്തിക്കുള്ളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ ബിഷപ്പ് മാർ. പോളി കണ്ണൂക്കാടൻ സന്ദർശിച്ചു. ക്യാമ്പിലുള്ളവരോട് വിശേഷങ്ങൾ തിരക്കിയ അദ്ദേഹം അവർക്ക് അവശ്യവസ്തുക്കൾ നൽകുകയും ചെയ്തു.

രൂപത ചാൻസലർ ഫാ.ഡോ.നെവിൻ ആട്ടോക്കാരൻ,മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സോഷ്യൽ ആക്ഷൻ ഫോറം ഡയറക്ടർ ഫാ.വർഗീസ് കോന്തുരുത്തി, അസി.ഡയറക്ടർ ഫാ.ജിനു വെണ്ണാട്ടുപറമ്പിൽ, ഫാ.ജോയൽ ചെറുവത്തൂർ,അഡ്മിനിസ്ട്രേറ്റർ ഇ.ജെ.ജോസ്, കോ-ഓർഡിനേറ്റർ ജോസ് താണിപ്പിള്ളി എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.