പ്രളയത്തിൽ ഒരു കൈ സഹായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്


കാട്ടൂർ : പ്രളയത്തിൽ അകപ്പെട്ട കാട്ടൂർ, എടത്തിരുത്തി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് രംഗത്തെത്തി.

ഇരിങ്ങാലക്കുട റീജിയണൽ ഓഫീസ്  എ.ജി.എം വർഗീസ്, ചീഫ് മാനേജർ വില്യം, കാട്ടൂർ ബ്രാഞ്ച് മാനേജർ ഹെൽജോ എന്നിവരുടെ നേതൃത്വത്തിൽ കാട്ടൂർ, പഞ്ചായത്തിലേക്കും,എടത്തിരുത്തി ആർ.സി.യു.പി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിലേക്കും ഭക്ഷണ സാമഗ്രികൾ, ആവിശ്യ വസ്തുക്കൾ എന്നിവ വിതരണം ചെയ്തു.

കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമേഷ് ടി കെ, വാർഡ് മെംബേഴ്സ്, എടത്തിരുത്തി ആർ.സി.യു.പി സ്കൂൾ പ്രധാന അദ്ധ്യാപിക ജെസ്സി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.