അപകടകരമായി ബസ് ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു


ഇരിങ്ങാലക്കുട : കോളനിപ്പടിയിൽ വച്ച് അപകടകരമായി വാഹനം ഓടിച്ച ബസ് ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ സുബിന്ത് കസ്റ്റഡിയിൽ എടുത്തു.എമിനന്റ് എന്ന ഈ ബസ്സിലെ മുളങ്ങ് തൊട്ടിപ്പാൾ സ്വദേശി വിളങ്ങോട്ടുപറമ്പിൽ സുബിൻ (30) എന്ന ഡ്രൈവറെ അറസ്റ്റു ചെയ്യുകയും ചെയ്തു.