മുസാഫിരിക്കുന്നിലെ മണ്ണിടിച്ചിൽ പ്രദേശം ബെന്നി ബെഹനാൻ എം.പി സന്ദർശിച്ചു


വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ മുസാഫിരിക്കുന്നിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ പ്രദേശം ബെന്നി ബെഹനാൻ എം.പി സന്ദർശിച്ചു. 400 ൽ പരം കുടുംബങ്ങൾ ഉള്ള ഈ പ്രദേശത്ത് 7 വീടുകളാണ് മണ്ണിടിഞ്ഞ് ഭാഗികമായി തകർന്നത്. സുരക്ഷിതമല്ലാത്തതിനാൽ 7 കുടുംബങ്ങൾക്ക് വേറെ സ്ഥലം കണ്ടെത്തി വീട് നിർമിക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടറോട് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥലത്തുണ്ടായിരുന്ന മുകുന്ദപുരം ഡെപ്യൂട്ടി തഹസിൽദാർ സുമ, തെക്കുംകര വില്ലേജ് ഓഫീസർ കദീജ എന്നിവരോട് എത്രയും വേഗം പുനരധിവാസത്തിന് വേണ്ട നടപടിയെടുക്കാൻ നിർദ്ദേശം നൽകി. മുൻ എം.എൽ.എ  ടി.യു രാധാകൃഷ്ണൻ, വെള്ളാങ്ങല്ലുർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന പഞ്ചായത്ത്‌ അംഗം സുലേഖ അബ്ദുള്ളകുട്ടി, ആമിനാബി എന്നിവർ എം.പി യോടൊപ്പം ഉണ്ടായിരുന്നു