മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കാൻ പദ്ധതിയുമായി പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിന് പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി ആവിഷ്കരിച്ച ‘പുസ്തകങ്ങൾ അതിജീവനത്തിന് ‘എന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലുർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ ഉണ്ണികൃഷ്ണൻ എം എ സലീമിനു ആദ്യ പുസ്തകം നൽകി നിർവഹിച്ചു.

സ്വകാര്യ വ്യക്തികളിൽനിന്നും പുസ്തകങ്ങൾ ശേഖരിച്ച് പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്ത് സംഭാവന സ്വീകരിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് . യോഗത്തിൽ വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ആമിന അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഗീത മനോജ്‌, പി എസ് ശങ്കരൻ, ഖാലിദ് തോപ്പിൽ, കെ എസ് മുജീബ് റഹിമാൻ എന്നിവർ സംസാരിച്ചു. വി വി തിലകൻ സ്വാഗതവും, രമിത സുധീന്ദ്രൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ വെച്ച് പെരുന്നാളിനു ബന്ധുക്കൾ നൽകിയ പാരിതോഷിക സംഖ്യ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഫസ്ന, ഫെമിന എന്നീ കുട്ടികൾ മാതൃകയായി. ഫസ്ന ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും ഫെമിന നാലാംക്ലാസ്സുകാരിയുമാണ്