നിലമ്പൂരിലേക്ക് സഹായ ഹസ്തവുമായി രൂപത കെ.സി.വൈ.എം


ഇരിങ്ങാലക്കുട : പ്രകൃതി ദുരന്തത്തെ തുടർന്ന് കഷ്ടതയനുഭവിക്കുന്ന നിലമ്പൂരിലേക്ക് സഹായ ഹസ്തവുമായി രൂപത കെസിവൈഎം.രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ശേഖരിച്ച അവശ്യസാധനങ്ങള്‍ സമാഹരിച്ച് നിലമ്പൂരിലേക്ക് നല്കി.

അവശ്യസാധനങ്ങള്‍ അടങ്ങിയ വാഹനത്തിന്‍റെ യാത്ര മുന്‍ രൂപതാ ഡയറക്ടര്‍ ഫാ.ജോയ് കടമ്പാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ഡയറക്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് , ചെയര്‍മാന്‍ ലിബിന്‍ ജോര്‍ജ്ജ്, എഡ്വിന്‍ ജോഷി, ജെയ്സണ്‍ ചക്കേടത്ത് , ഡേവിഡ് ബന്‍ഷര്‍, ജിത്തു ജോര്‍ജ്ജ്,ഡിബിന്‍ പോട്ട എന്നിവര്‍ നേതൃത്വം നല്കി.