വെള്ളക്കെട്ടിനു നടുവിലായ വീട്ടിൽ പ്രസവവേദന കൊണ്ട് വലഞ്ഞ യുവതിയെ ആശുപത്രിയിലെത്തിച്ച് കാട്ടൂർ പോലീസിന്റെ സമയോചിത രക്ഷാപ്രവർത്തനം

 

 

കാട്ടൂർ :കാട്ടൂരില്‍ വെള്ളകെട്ടിൽ കഴിഞ്ഞിരുന്ന ഗർഭസ്ഥ യുവതിയെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച് കാട്ടൂർ പോലിസ് മത്യകയായി. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപെടുന്ന കാട്ടൂർ മുനയം മനപ്പടി സ്വദേശിയായ യുവതിയെയാണ് പുലർച്ചെ അഞ്ചു മണിയോടെ പോലിസ് വാഹനത്തിൽ കരഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

പിന്നീട് യുവതി പെൺ കുഞ്ഞിന് ജന്മം നൽകി. കാട്ടൂർ പോലിസ് സ്റ്റേഷനിലെ എ.എസ്.ഐ  സുകുമാർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ നിഖിൽ ജോൺ എന്നിവര്‍ ആയിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത വെള്ളകെട്ടിലൂടെ ഒടിച്ചതു മൂലം പോലിസ് വാഹനത്തിന് കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്…