കലാ ക്ഷേത്രത്തിൽ ഇന്ന് രാമായണ സെമിനാറും ശബരിയൂട്ടും 

 

 

ഇരിങ്ങാലക്കുട : ഭാരതീയ  കലാ ക്ഷേത്രവും തപസ്യ കലാ സാഹിത്യ വേദിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന രാമായണ മാസാചരണ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക്  രാമായണ  വിചാര സദസ്സ് നടക്കും. നാഷണൽ ഫിലിം  സെൻസർ ബോർഡ് അംഗം സി സി സുരേഷ് അധ്യക്ഷൻ ആകുന്ന  വിചാര സദസ്സിൽ തപസ്യ കലാ സാഹിത്യ വേദിയുടെ കോഴിക്കോട് ജില്ലാ രക്ഷാധികാരി  പ്രബോധ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും.

രാമായണവും  ഭാരതീയ സംസ്കാരവും എന്ന വിഷയത്തിൽ  മുരളീധരൻ മുല്ലപ്പള്ളി,  ഡോ വിനീത ജയകൃഷ്ണൻ,  ഡോ സജിത ഉണ്ണികൃഷ്ണൻ,   ടി.വേണുഗോപാൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഒരുമണിക്ക്  ശബരിയൂട്ട്  നടക്കും .     വൈകീട്ട് അഞ്ചിന് രാമായണ പാരായണവും 5:30 ന് ഡോ കെ അരവിന്ദാക്ഷന്റെ  പ്രഭാഷണവും   നടക്കും.