അപകടം നമ്പർ ഇരുപത് ; അവിട്ടത്തൂർ ചിറവളവിൽ അപകടങ്ങൾ തുടർ പരമ്പര


പുല്ലൂർ : പുല്ലൂർ – ഊരകം മാളിയേക്കൽ ജോൺസൻ മകൻ റിൻസന്റെ ഉടമസ്ഥതയിലുള്ള ഫോർഡ് ഫിഗോ കാറാണ് ഇന്നലെ വൈകുന്നേരം(ആഗസ്റ്റ് 8 ) ഏകദേശം പതിനൊന്നേ മുക്കാലോടെ അവിട്ടത്തൂർ പൊതുമ്പ് ചിറ അപകട വളവിലെ കലുങ്കിന്റെ ഭിത്തി ഇടിച്ച് തകർത്തത്.

പുല്ലൂർ ഭാഗത്ത് നിന്ന വന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം കറങ്ങി തിരിഞ്ഞ് അവിട്ടത്തൂർ ഭാഗത്ത് നിന്ന് വരുന്ന രീതിയിലായി എന്നാണ് പരിസരവാസികൾ അറിയിച്ചത്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. ആർക്കും കാര്യമായ പരുക്കുകളില്ല.

റോഡ് നിർമ്മാണത്തിന് ശേഷമുള്ള ഇരുപതാമത്തെ അപകടമാണിത് . ആ ഭാഗത്തെ റോഡ് നിർമ്മാണത്തിലെ അപാകതയും വേണ്ടത്ര വീതി ഇല്ലായ്മയും വിസിബിലിറ്റി ഇഷ്യു എന്നിവ ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് വാക്സറിൻ പെരെപ്പാടൻ പല തവണ പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ത്ഥരെ അറിയിച്ചിട്ടുള്ളതാണ്.

വളവ് തീർത്ത് റോഡ് പണി നടത്തണം എന്ന പദ്ധതി നിർദ്ദേശം പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ത്ഥർ ലംഘിച്ചതിന്റെ പരിണിത ഫലമാണ് അവിടെ സ്ഥിഥിരമായി നടക്കുന്ന അപകടങ്ങൾ. വളവിൽ മാറ്റം വരുത്താനും പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ത്ഥരെ ശിക്ഷണ നടപടികൾക്ക് വിധേയരാക്കാനും അപകട മരണം വരെ കാത്തിരിക്കണമോ എന്നതാണ് ചോദ്യം