നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ പളളിയിലെ ഊട്ട് തിരുനാള്‍ 15 ന് ആഘോഷിക്കും


ഇരിങ്ങാലക്കുട : നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ പളളിയില്‍ ഊട്ട് തിരുനാള്‍ 15 ന് ആഘോഷിക്കും.നാളെ വൈകീട്ട് 5.15 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന,  ജപമാല എന്നിവക്ക് ഫാ.വില്‍സന്‍ കൂനന്‍ കാര്‍മ്മികത്വം വഹിക്കും.

9ന് വൈകീട്ട് 5.15 ന് ദിവ്യബലി, ലദീഞ്ഞ്,നൊവേന,ജപമാല എന്നിവക്ക് ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് കാര്‍മ്മികത്വം വഹിക്കും. 10 ന് വൈകീട്ട് 5.15 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, ജപമാലക്ക് ഫാ.ഡോ.ആന്റോ ചുങ്കത്ത് കാര്‍മ്മികത്വം വഹിക്കും.

11 ന് കാലത്ത് 6 മണിക്ക് ആരാധന, ദിവ്യബലി, ലദീഞ്ഞ്, നൊവേന,ജപമാല എന്നിവ നടക്കും. 9.15 ന് ദിവ്യബലി ഉണ്ടായിരിക്കും. 12 ന് വൈകീട്ട് 5.15 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന,ജപമാല എന്നിവക്ക് ഫാ.സെബിന്‍ എടാട്ടുകാരന്‍ കാര്‍മ്മികത്വം വഹിക്കും.

13 ന് വൈകീട്ട് 5.15 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, ജപമാലക്ക് ഫാ.ഡോ.കിരണ്‍ തട്ട്‌ള കാര്‍മ്മികത്വം വഹിക്കും.14 ന് വൈകീട്ട് 5.15 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, ജപമാലക്ക് ഫാ.ഡോ.നെവിന്‍ ആട്ടോക്കാരന്‍ കാര്‍മ്മികത്വം വഹിക്കും.

ഊട്ട് തിരുനാള്‍ ദിനമായ 15 ന് കാലത്ത് 9 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് യൂറോപ്പ് അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ മാര്‍.സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഫാ.ഷാജു ചിറയത്ത് സഹകാര്‍മ്മികത്വം വഹിക്കും.

25 ന് രാവിലെ 7 മണിക്ക് കൃതജ്ഞതാബലി, ഉപഹാര സമര്‍പ്പണം ചിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍.ജോയ് ആലപ്പാട്ട് നിര്‍വഹിക്കും