കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്ര സർക്കാർ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


ഇരിങ്ങാലക്കുട : കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ജനാധിപത്യ സംവിധാനത്തെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നാരോപിച്ച് ബി.ജെ.പി സർക്കാരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധപ്രകടനം നടത്തി.

കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൻ ഉദ്ഘാടനം ചെയ്ത പ്രകടനത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി. വി ചാർളി സ്വാഗതവും മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്മ്യ ഷിജു നന്ദിയും പറഞ്ഞു. കെ. കെ ജോൺസൺ, സോമൻ ചിറ്റായത്ത്, ജോസഫ് ചാക്കോ, എം. ആർ. ഷാജു, സുജ സഞ്ജീവ്കുമാർ, തോമസ് തത്തംപിള്ളി, പി.ജെ തോമസ്, ധീരജ്‌ തേറാട്ടിൽ, പ്രവിൻസ് ഞാറ്റുവെട്ടി, ഷാനവാസ്, സനൽ കല്ലൂക്കാരൻ, സുനിൽ മുകൾകുടം, ലിംഗ്സൻ സി.ടി തുടങ്ങിയവർ നേതൃത്വം നൽകി