മുകുന്ദപുരം പബ്ലിക് സ്കൂളിന് വിജയത്തിളക്കം


ഇരിങ്ങാലക്കുട : സി.ഐ.എസ്.സി.ഇ  നോർത്ത് സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വൻവിജയവുമായി മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ മുന്നേറ്റം.  കോഴിക്കോട് ഓഗസ്റ്റ് അഞ്ചിന് സംഘടിപ്പിക്കപ്പെട്ട കരാട്ടെ ചാമ്പ്യൻഷിപ്പിൽ പതിമൂന്നോളം സ്കൂളുകൾ പങ്കെടുത്തു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുകുന്ദപുരം സ്കൂളിനെ പ്രതിനിധീകരിച്ച 14 വിദ്യാർത്ഥികൾ ഗോൾഡ് മെഡൽ കരസ്ഥമാക്കി.അഭിനവ് ഇ.ജെ, വിഷ്ണു എം ബാബുരാജ്, കാർത്തിക് ഒ.എസ്, അനന്ദിത കെ.എസ്, ദേവി നന്ദന പി.ആർ, മാളവിക പി.ആർ, ശിവ കൃഷ്ണ, അനു കൃഷ്ണ പി.എം, റോഷൻ  കെ.എ, മുഹമ്മദ് ഖലീഫ ഓ.എ, അഭിമന്യു മനോജ്, അലൻ മാത്യു,മുഹമ്മദ് യാസീൻ എന്നിവരാണ് മുൻനിരയിൽ.

സിൽവർ മെഡൽ ജേതാക്കളായ ആഷിഷ് കെ മഹേഷ്,   ഇസ്മത്ത് പർവീൻ, അശ്വജിത്ത് മനോജ്, പ്രണവ് ടി.യു  എന്നിവരും മുന്നിട്ടുനിന്നു.  അബാൻ എം.കെ, മുഹമ്മദ് ഇർഫാൻ ഒ.എ എന്നീരണ്ട് വിദ്യാർത്ഥികൾ ബ്രോൺസ് മെഡൽ  നേടി.

കരാട്ടെ മാസ്റ്റർ ബാബു കോട്ടുവള്ളിയുടെ നേതൃത്വത്തിൽ പരിശീലനം നേടിയ വിദ്യാർഥികൾ മുകുന്ദപുരം പബ്ലിക് സ്കൂളിനേകിയ വിജയത്തിളക്കം ഈ വർഷത്തെ വൻ നേട്ടം എന്ന് സ്കൂൾ ഡയറക്ടർ ഡോക്ടർ ഷാജി മാത്യു അഭിനന്ദിച്ചു.