അഖില കേരള ഉപന്യാസ ചിത്രരചന ദേശഭക്തിഗാന ക്വിസ് മത്സരങ്ങൾ ആഗസ്റ്റ് 10ന് നടക്കും


ഇരിങ്ങാലക്കുട : ഭാരതത്തിന്റെ 72-ാം സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രൽ സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ “സംസ്കൃതി 2019” അഖില കേരള ഉപന്യാസ, ചിത്രരചന, ദേശ ഭക്തിഗാന, ക്വിസ് മത്സരങ്ങൾ സംഘടിക്കുന്നു, ആഗസ്റ്റ് 10-ാം തിയ്യതി രാവിലെ 9 മണി മുതൽ ഇരിങ്ങാലക്കുട സെന്റ്. മേരീസ് ഹൈസ്കൂളിൽ സ്കൂളിൽ വച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

എൽ.പി, യു.പി വിഭാഗങ്ങൾക്ക് ചിത്ര രചനാ മത്സരവും. ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് ക്വിസ്, ഉപന്യാസ, ദേശഭക്തിഗാന മത്സരവുമാണ് സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: +91813805019