സൗജന്യ ഗ്യാസ്ട്രോ എൻട്രോളജി ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചുഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളിയിലെ യുവജന സംഘടനയായ കെ.സി.വൈ.എം ന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി സെൻറ്.ജെയിംസ് ഹോസ്പിറ്റന്റെ സഹകരണത്തോടെ സൗജന്യ ഗ്യാസ്ട്രോ എൻട്രോളജി ടെസ്റ്റ് ക്യാമ്പ്  ഇരിങ്ങാലക്കുട ഡയബറ്റിക്സ് സെന്റെറിൽ വെച്ച് നടന്നു.

ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവക അസിസ്റ്റൻറ് ഡയറക്ടർ ഫാ.ചാക്കോ കാട്ടുപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 125 പേരോളം ക്യാമ്പിൽ പങ്കെടുത്തു. പ്രസിഡന്റ് ജിഫിൻ ജോയ് എപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അരീന ഷാജു , സെക്രട്ടറി സോജോ ജോയ്, പ്രോഗ്രാം കൺവീനർ ജോൺഫിൻ പോൾ എന്നിവർ സംസാരിച്ചു.