നവരസമുദ്ര നാട്യോത്സവം നടനകൈരളിയിൽ


ഇരിങ്ങാലക്കുട : നടനകൈരളിയിൽ ജൂലൈ 25 മുതൽ ആരംഭിച്ച നവരസ സാധന ശില്പശാലയിൽ പങ്കെടുക്കുവാൻ ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും എത്തിച്ചേർന്ന പ്രശസ്ത നാട്യവിദഗ്ദ്ധരുടെ അഭിനയപ്രകടനങ്ങൾ ‘നവരസമുദ്ര’ എന്ന പരിപാടിയായി ആഗസ്റ്റ് 7ന് വൈകിട്ട് 6.00 മണിക്ക് നടനകൈരളിയുടെ കളം രംഗവേദിയിൽ അവതരിപ്പിക്കുന്നു.

കർണാടകയിൽ നിന്നുമുള്ള ഒഡീസി നർത്തകി വന്ദന സുപ്രിയ കാസറവള്ളി അവതരിപ്പിക്കുന്ന മംഗളാചരണത്തോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ ശ്രുതി ജയൻ ‘കാലഭൈരവാഷ്ടകം’ ഭരതനാട്യത്തിലും തെലുങ്ക് സിനിമാരംഗത്തെ ചലച്ചിത്രതാരം വെങ്കട്ട് രാഹുൽ ‘കഫേയിലെ ഒരു ദിവസം’എന്ന ഏകഹാര്യ നാടകം, കൂടാതെ മാതംഗി പ്രസൻ (ബാംഗ്ളൂർ) അവതരിപ്പിക്കുന്ന കാവേരി നദിയെ ഇതിവൃത്തമാക്കിയുള്ള നൃത്തയിനം, പ്രശസ്ത കുച്ചിപ്പുടി നർത്തകി ടി. റെഡ്ഢി ലക്ഷ്മിയുടെ കീർത്തനം, മഹാരാഷ്ട്രയിൽ നിന്നുള്ള അമോഗ് ബോംഗലെ, അൻഷുൽ ചൗഹാൻ, ചൈത്രാലി നായിക്, ഋഷികേശ് പ്രധാൻ, എന്നിവർ ചേർന്ന് ‘ഇൻഹം’എന്ന നാടകവും അവതരിപ്പിക്കുന്നു.അഭിനയ ഗുരു വേണുജി ആമുഖ പ്രഭാഷണം നടത്തുന്നു.