ഐശ്വര്യത്തിന്റെ നിറവില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ഇല്ലം നിറ


ഇരിങ്ങാലക്കുട : ഐശ്വര്യത്തിന്റെ നിറവില്‍ ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ആഘോഷിച്ചു.രാവിലെ കിഴക്കേ ഗോപുരനടയിലെ ആല്‍ത്തറക്കല്‍ എത്തിച്ച നെല്‍ക്കതിരുകള്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കതിരുകൾ ക്ഷേത്രത്തിലേക്ക് ആനയിച്ചു.

ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ എ.എൻ സുമ.ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം മാനേജർ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.ചടങ്ങിനു ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു.