മാധ്യമ പ്രവർത്തകൻ ബഷീറിന്റെ മരണം: പ്രതിക്ക് ശിക്ഷ ഉറപ്പാക്കണം – വെള്ളാങ്ങല്ലൂർ പ്രസ് ക്ളബ്ബ്


വെള്ളാങ്ങല്ലൂർ : തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ അപകട മരണത്തിൽ വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്ബ് യോഗം അനുശോചിച്ചു.

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഐ.എ.എസ്.ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് പി.കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു.
എ.വി.പ്രകാശ്, റഊഫ് കരൂപ്പടന്ന, രമേശ് ഇളയിടത്ത് എന്നിവർ സംസാരിച്ചു.